ആശീര്‍വാദ് സിനിമാസ് ഹോംങ്കോങില്‍ ആരംഭം കുറിക്കുകയാണ്. ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് മോഹൻലാലും ആന്റണി പെരുമ്പാവൂരും ചൈനയിൽ എത്തിയിരുന്നു. മോഹൻലാലിന്റെ ദൃശ്യം എന്ന ചിത്രം ചൈനയിൽ പ്രദർശിപ്പിച്ചതിനെ തുടർന്നു ലഭിച്ച നേട്ടമാണ് ഈ ചുവടുവെപ്പിന് കാരണം. മോഹൻലാലിന്റെ ഒടിയനും ലൂസിഫറും ചൈനയിൽ വൻ വിജയമായിരുന്നു.
വൻ ചലച്ചിത്ര വിപണിയായ ചൈനയിൽ കാൽ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ആശിർവാദ് സിനിമാസ്.100 കോടി മുതൽ മുടക്കിൽ ആശിർവാദ് സിനിമാസ് ഒരുക്കുന്ന മരക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രം മറ്റു രാജ്യങ്ങളോട് ഒപ്പം ചൈനയിലും റിലീസ് ചെയ്യാനാണ് തീരുമാനം. അതുപോലെ സെപ്റ്റംബർ ആറിന് കേരളത്തിൽ റിലീസ് ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയും റിലീസിന് ഒരുങ്ങുകയാണ്.