മോഹൻലാലിന്റെ അടുത്ത് ഇറങ്ങിയ ഒരു കൂട്ടം സിനിമകളുടെ സക്സസ് സെലിബ്രെഷൻ ഇന്ന് നടക്കും.ഒടിയൻ, ലൂസിഫർ, ഇട്ടിമാണി മൈഡ് ഇനി ചൈന എന്നി ചിത്രങ്ങളുടെ വിജയാഘോഷമാണ് സംയുക്തമായി ഇന്ന് നടക്കുന്നത്.വൈകിട്ട് കലൂർ ഗോകുലം പാർക്ക് ഇന്നിൽ വെച്ചാണ് പരിപാടി.
മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ അണിയറ പ്രവർത്തകരേയും ചടങ്ങിനിടെ അവതരിപ്പിക്കും.അതോടൊപ്പം മോഹൻലാലിന്റെ അടുത്ത റിലീസ് ചിത്രമായ മരയ്ക്കാറിന്റെ ടീസറും ഇതേ ചടങ്ങിൽ പുറത്ത് വിടും എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.