സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് തന്റെ അമ്മക്ക് വേണ്ടി ചെറുക്കനെ അന്വേഷിച്ചുള്ള മകളുടെ ട്വീറ്റാണ്. തന്റെ അമ്മക്ക് വേണ്ടി വരനെ തേടുന്നത് ആസ്ത വർമയെന്ന പെൺകുട്ടിയാണ്. 50 വയസുള്ള ഒരു വരനെയാണ് അന്വേഷിക്കുന്നത്. കുടിക്കരുത്, വെജിറ്റേറിയൻ ആയിരിക്കണം എന്നിങ്ങനെയാണ് നിബന്ധനകൾ. എഴുത്തുകാരിയും, നിയമ വിദ്യാർത്ഥിനിയും കൂടിയാണ് ആസ്ത.
Looking for a handsome 50 year old man for my mother! 🙂
Vegetarian, Non Drinker, Well Established. #Groomhunting pic.twitter.com/xNj0w8r8uq— Aastha Varma (@AasthaVarma) October 31, 2019
പ്രമുഖ മാധ്യമങ്ങൾ എല്ലാം തന്നെ വൈറലായ ട്വീറ്റ് ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ചിലർ അതിനെ വളച്ചൊടിച്ചതിനെ തുടർന്ന് ആസ്ത അതിനു മറുപടിയായി മറ്റൊരു ട്വീറ്റ് കൂടി ചെയ്തിട്ടുണ്ട്. അമ്മ ഒരു ടീച്ചർ ആണെന്ന് വ്യക്തമാക്കിയ ആസ്ത 45നും 55നും ഇടയിൽ പ്രായമുള്ളവരെയാണ് തേടുന്നതെന്നും മറ്റുള്ളവർ ദയവായി മെസേജ് അയക്കരുതെന്നും പറഞ്ഞു. അമ്മക്ക് വേണ്ടി മകൾ നടത്തിയ ധീരമായ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വീറ്റിന് കമന്റുകൾ ഇട്ടിരിക്കുന്നത്.
Clarifications:
My mother is a Teacher, and well qualified and hence would like appropriate suggestions only.
The suitable age group is 45-55. Please do not message otherwise.
Some meme pages/WAGroups are making fun of it. That is condemnable and they be immediately taken off.
— Aastha Varma (@AasthaVarma) November 3, 2019