നടന് ആര്യയുടെ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായിരുന്നു എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ ആരംഭിച്ചത്. ഷോ ആരംഭിച്ചത് മുതല്‍ തന്നെ മത്സരാര്ഥികളില് ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്നതും വിജയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നതും കുംഭകോണം സ്വദേശിയായ അബര്‍നദിക്കായിരുന്നു. എന്നാല്‍ ഷോയുടെ അവസാനഘട്ടത്തില്‍ അബര്‍നദി പുറത്താകുകയായിരുന്നു.
അതെസമയം തന്റെ മനസില്‍ ഇപ്പോഴും ആര്യ തന്നെയാണെന്നും, ആര്യയെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്നുമുള്ള നിലപാടിലാണ് ഇപ്പോഴും അബര്‍നദി.
ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്ന അബര്‍നദിയുടെ വെളിപ്പെടുത്തലുകള്‍.
‘ഞാന്‍ ആര്യയെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല. ആര്യയെ ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് ജീവിക്കും. വിവാഹം അല്ലാതെ ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാന്‍ നിരവധി കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്യണം. ഷോയില്‍ നിന്ന് പുറത്തായതിന് ശേഷം ഞാന്‍ ആര്യയെ കണ്ടിട്ടില്ല. ഞാന്‍ പുറത്തുപോയ അന്ന് സംസാരിച്ചിരുന്നു. ഫോട്ടോയെല്ലാം എടുത്ത് തമാശയൊക്കെ പറഞ്ഞാണ് പിരിഞ്ഞത്. അന്ന് നന്നായി സംസാരിച്ചു.
ആര്യ എന്നെ വിവാഹം ചെയ്യുമെന്ന് എനിക്ക് തോന്നിയിരുന്നു. എന്നെ ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. ആര്യയുടെ സുഹൃത്തുക്കളും എന്നോട് സ്വകാര്യമായി അക്കാര്യം പറഞ്ഞിട്ടുണ്ട്. ഷോയില്‍ വന്നപ്പോള്‍ എനിക്ക് ആര്യയോട് ചെറിയ ഇഷ്ടം മാത്രമെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ പിന്നീട് ആ ഇഷ്ടം പ്രണയമായി മാറി. ഇപ്പോള്‍ എന്റെ മനസില്‍ അദ്ദേഹം മാത്രമെ ഉള്ളൂ. എന്നെ വേണ്ടെന്ന് വെച്ചതിന്റെ കാരണം എന്താണെന്ന് അറിയില്ല.
ഷോയ്ക്ക് വന്നതിന് ശേഷം ആര്യയ്ക്ക് സാമ്ബത്തികമായി എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങളൊക്കെ ചിന്തിക്കുന്നത് പോലെ ആര്യ അത്ര സന്തോഷവാനല്ല. എന്തൊക്കെയോ സമ്മര്‍ദ്ദങ്ങളുണ്ട്.
ഷോയില്‍ നിന്ന് പുറത്തായപ്പോള്‍ സംഗീത മാം എന്നെ ഒരുപാട് ഉപദേശിച്ചു. ഇത് വിവാഹം ചെയ്യേണ്ട പ്രായമല്ല, പഠിക്കണം ലോകം കാണണമെന്നുമെല്ലാം പറഞ്ഞു. ഞാന്‍ ആര്യയെ കെട്ടിപ്പിടിച്ചതും ഉമ്മവെച്ചതുമെല്ലാം തെറ്റാണെന്ന് പലരും പറയാറുണ്ട്. പക്ഷെ എനിക്കതില്‍ തെറ്റ് തോന്നുന്നില്ല. കാരണം എനിക്ക് ആര്യയെ ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തോട് കടുത്ത പ്രണയമാണ്.
ഇപ്പോള്‍ ഞാന്‍ കൂടുതല്‍ കരുത്തയാണ്. സമൂഹമാധ്യമങ്ങളിലെല്ലാം വരുന്ന അഭിപ്രായങ്ങളും ആശംസകളുമെല്ലാം ഞാന്‍ കാണുന്നുണ്ട്. എല്ലാവരോടും നന്ദി പറയുന്നു. സത്യസന്ദമായാണ് ഞാന്‍ എല്ലാം ചെയ്തതും പറഞ്ഞതും. ഇതിനെ കുറിച്ച് പലതും നിങ്ങള്‍ കേള്‍ക്കുന്നുണ്ടാകും അതൊന്നും വിശ്വസിക്കരുത്. ഞാന്‍ നേരിട്ട് തന്നെ വന്ന് നിങ്ങളോട് കാര്യങ്ങള്‍ പറയുന്നുണ്ട്. അതിന് വേണ്ടി അല്പം കാത്തിരിക്കൂ.’- അബര്‍നദി പറയുന്നു.