വലിയ വിവാദമായ റിയാലിറ്റി ഷോയായിരുന്നു എങ്ക വീട്ടുമാപ്പിളൈ. ജീവിതപങ്കാളിയെ കണ്ടെത്താന്‍ നടന് ആര്യ നടത്തിയ റിയാലിറ്റി ഷോയായിരുന്നു ഇത്. റിയാലിറ്റി ഷോ അവസാനിച്ച ശേഷം ആര്യയെ വിമര്‍ശിച്ചും ആര്യയുടെ മനസ് മാറുമെന്ന് പ്രതീക്ഷിച്ചും പല മത്സരാരഥികളും രംഗത്ത് വന്നിരുന്നു.
റിയാലിറ്റി ഷോയില്‍ ഏറ്റവുമധികം പിന്തുണ നേടിയിരുന്ന മത്സരാര്‍ഥിയായിരുന്നു കുംഭകോണം സ്വദേശിയായ അബരനദി. സോഷ്യല്‍ മീഡിയയില്‍ അബരനദി ആരമി എന്ന പേരില്‍ ഫാനസ് സംഘങ്ങളും ഏറെയുണ്ടായിരുന്നു.
ഫൈനലിനോടടുത്ത എലിമിനേഷനിലാണ് ആരാധകരെ മുഴുവന്‍ ഞെട്ടിച്ച് അബരനദി പുറത്തായത്.
ഇപ്പോഴിതാ അബരനദിയും സിനിമാ ലോകത്തേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. സംഗീത സംവിധായകനും ഗായകനും നടനുമായ ജി.വി പ്രകാശിന്റെ നായികയായാണ് അബരനദിയുടെ കോളിവുഡ് അരങ്ങേറ്റം.
വസന്തബാലന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. രാധിക ശരത്കുമാര, പ്രഭാകര, പാണ്ടി തുടങ്ങിയവരാണ് ചിത്രത്തില മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജി.വി പ്രകാശ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം സംവിധാനം ചെയ്തതും വസന്തബാലനായിരുന്നു.
ഇതിനിടെ തനിക്ക് ആര്യയോടു കടുത്ത പ്രണയമാണെന്നും ആര്യയെ അല്ലാതെ താന മറ്റാരെയും വിവാഹം കഴിക്കില്ലെന്നും പറഞ്ഞ് അബരനദി രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. ഫാഷന്‍ ഡിസൈനറാണ് അബരനദി. ഷോയുടെ ഭാഗമായി ആര്യ പെണ്ണുകാണലിനായി അബരനദിയുടെ കുംഭകോണത്തുള്ള വീട്ടിലും പോയിരുന്നു. എന്നാല്‍ ഈ പുകിലുകളൊക്കെ നടക്കുമ്ബോഴും ആര്യ ഇതേവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.