ഗായിക അഭയ ഹിരണ്‍മയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പുതിയ ചിത്രങ്ങളെല്ലാം പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലൂടെയുമായി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടാറുമുണ്ട്.
താരത്തിന്റെ വസ്ത്ര ധാരണത്തെ ക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ മോശം അഭിപ്രായം ഉയരുന്നത്. നിരവധി പേരാണ് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിലാണ് താരം മോഡേണ്‍ ആയി തിളങ്ങിയത്. വളരെ മോശമാണ് നിങ്ങളുടെ വസ്ത്രധാരണമെന്ന കമന്റുകളാണ് കൂടുതലും ഉയരുന്നത്.
ഇതിന് മുന്‍പും ഹിരണ്മയി വിവാദങ്ങളില്‍ വന്നിട്ടുണ്ട്. പക്ഷെ അവയിലൊന്നും കുടലുങ്ങാതെ താരം വീണ്ടും സജീവമായിരുന്നു.വിമര്‍ശനങ്ങളെയെല്ലാം പോസിറ്റീവായി എടുക്കുന്നയാളാണ് എന്ന താരം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. താരവും ഗോപിസുന്ദറുമൊത്തുള്ള പ്രണയനിമിഷങ്ങളും സന്തോഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. മഞ്ജു വാര്യര്‍ നായികയായി എത്തിയ പ്രതി പൂവന് കോഴി എന്ന ചിത്രത്തിനായി അഭയ ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ വേറിട്ട ശബ്ദമാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയത്.