രമേഷ് പിഷാരടി തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെക്കുന്ന ഫോട്ടോസെല്ലാം ശ്രദ്ധേയമാകുന്നത് പ്രധാനമായും അവയുടെ ക്യാപ്ഷൻ കൊണ്ടാണ്. ക്യാപ്ഷൻ സിംഹം എന്നൊരു പേരും ട്രോളന്മാരുടെ ഇടയിൽ താരത്തിനുണ്ട്. പിഷാരടി ഇന്നലെ പങ്ക് വെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പാറയുടെ മുകളിൽ ഇരിക്കുന്ന ഫോട്ടോ പങ്ക് വെച്ചത് ‘മടിറ്റേഷൻ’ എന്ന ക്യാപ്ഷനോടെയാണ്.
എന്നാൽ ആ ഫോട്ടോ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത് അതിന് ലഭിച്ച ഒരു കമന്റ് കാരണമാണ്. ബിജെപിയുടെ നാഷണൽ വൈസ് പ്രസിഡന്റായ എ പി അബ്ദുള്ളക്കുട്ടിയുടെ കമന്റാണ് അത്. “പിഷാരടി നിങ്ങൾ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്.” എന്നാണ് അബ്ദുള്ളക്കുട്ടി കമന്റ് ചെയ്തത്. രസകരമായ മറുപടികളാണ് ആ കമന്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.