സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഗായികയാണ് അഭയ ഹിരൺമയി. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട് ഈ പോസ്റ്റുകൾക്കൊക്കെ മികച്ച സ്വീകരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. എന്നാൽ കഴിഞ്ഞ ദിവസം അഭയ ഹിരൺമായി പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് അഭയ പങ്കുവെച്ചത്. സുഹൃത്തായ ധ്രുവിന് പിറന്നാൾ ആശംസ നേർന്നു കൊണ്ട് അഭയ പങ്കുവെച്ച പോസ്റ്റാണ് സൈബർ ആക്രമണങ്ങൾക്ക് കാരണം ആയത്.
എന്റെ പ്രിയ സുഹൃത്തിനു പിറന്നാള്‍ ആശംസകള്‍ നേരുന്നതോടൊപ്പം തന്നെ എക്കാലത്തും എനിക്ക് ആവശ്യപ്പെടാന്‍ ആകുന്ന മികച്ച ആള് നീയാണ് എന്നായിരുന്നു ധ്രുവിനോടൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രത്തിന് താഴെ അഭയ കുറിച്ചത്. അഭയയുടെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. നിരവധിപേരാണ് ധ്രുവിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയത്. എന്നാൽ നെഗറ്റീവ് കമെന്റുകളും താരത്തിന്റെ ചിത്രത്തിന് ലഭിച്ചു. ഇതിൽ ഒരു കമെന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
‘ഭാര്യയില്‍ നിന്നും കുട്ടികളില്‍ നിന്നും വേര്‍പെടുത്തി ഗോപി സുന്ദറിന്റെ ജീവിതം എങ്ങനെ നശിപ്പിച്ചു, അതേപോലെ പതുക്കെ നിങ്ങള്‍ ഇയാളുടെ ജീവിതത്തെയും നശിപ്പിക്കും’ എന്നായിരുന്നു കമന്റ്. ഈ കമെന്റിനു മറുപടി നൽകാൻ അഭയ മറന്നില്ല. ഇതിന് ഓക്കേ എന്നാണ് ആദ്യം അഭയ പറഞ്ഞത്. എന്നാൽ പിന്മാറാൻ അയാൾ ഒരുക്കം അല്ലായിരുന്നു. ഇയാൾ വീണ്ടും കമെന്റുമായി എത്തിയപ്പോൾ നിങ്ങളുടെ പ്രശ്നം എന്താണ് എന്നാണ് അഭയ പ്രതികരിച്ചത്.