ഗോപിസുന്ദറിന്റെ ഭാര്യയും ഗായികയുമായ അഭയ ഹിരൺമയിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. റെഡും പിങ്കും കലർന്ന അതിമനോഹരമായ ഗൗണാണ് അഭയ ഫോട്ടോഷൂട്ടില്‍ ധരിച്ചിരിക്കുന്നത്. താരം ഇൻസ്റ്റഗ്രാമിലും മറ്റു സോഷ്യൽ മാധ്യമങ്ങളിലും ഏറെ സജീവമാണ്. ചെറിയ ഇടവേളകൾ എടുത്തു കൊണ്ട് തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ‘The princess story ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.