മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെയും ഭാര്യയുടെയും വിശേഷങ്ങളും മറ്റും സോഷ്യല്‍ മീഡിയ വഴി താരം പങ്കു വെക്കാറുണ്ട്. ഭാര്യ അഭയ ഒരു പാട്ടുകാരി കൂടിയാണ്. ഇപ്പോഴിതാ അഭയ, ഗോപി സുന്ദറുമായുള്ള വര്‍ക്ക് ഔട്ട് വീഡിയോ പങ്ക് വെച്ച് എത്തിയിരിക്കുകയാണ്.
View this post on Instagram
വീഡിയോയ്ക്കൊപ്പം അഭയ പങ്കു വെച്ചതിങ്ങനെ- വളരെക്കാലത്തിനുശേഷം ഞാന്‍ അച്ചടക്കം പരിശീലിക്കാന്‍ തുടങ്ങി അച്ചടക്കം യഥാര്‍ത്ഥത്തില്‍ സ്വയം പ്രചോദനവും നമ്മെത്തന്നെ തള്ളിവിടുന്നതുമാണ്. കൂടുതല്‍ അച്ചടക്കവും സമാധാനവും ഉണ്ടാകാന്‍ ഞാന്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു. ജീവിതത്തിന് അതിന്റെ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ട്, സ്വയം പ്രചോദിപ്പിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ കൂടുതല്‍ സമാധാനമുള്ളവരായിരിക്കും. വിജയം എന്ന പദം ഞാന്‍ പറയുകയില്ല അല്ലെങ്കില്‍ വിജയിക്കുക. എന്നതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ഒരിക്കലും വിജയിക്കുകയോ തോല്‍ക്കുകയോ ചെയ്യില്ല.
പതിവുപോലെ വീഡിയോയ്ക്ക് താഴെ കമന്റുമായി പലരും എത്തിയിട്ടുണ്ട്. എന്താണ് ആ കറുത്ത വള്ളി എന്നൊക്കെ ചോദ്യവുമായാണ് ചിലരുടെ കമന്റ്.