മലയാളത്തിന്റെ മാത്രമല്ല ഇന്ത്യൻ സംഗീത ലോകത്തെ തന്നെ പ്രിയ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയി. കോവിഡ് കാലത്തിനു മുന്‍പ് ഒന്നിച്ചുപോയ ഒരു യാത്രയുടെ വിഡിയോക്കൊപ്പമാണ് ആശംസ കുറിച്ചത്.
ഹാപ്പി ഹാപ്പി ബര്‍ത്ത്ഡേ ഏട്ടാ, ഐ ലവ് യൂ. ഒന്നിച്ചു വളര്‍ന്ന് സ്നേഹിച്ച് മരിക്കാം. മികച്ച ആരോഗ്യവും സമാധാനവും നല്കി അനുഗ്രഹിക്കട്ടെ. ഒരുപാട് സ്നേഹത്തോടെ ഹിയാഗോ, ശിവാജി, പുരുഷു, തങ്കപ്പൻ, മാഷ, കല്യാണി പിന്നെ ഞാനും- ഹിരണ്മയി കുറിച്ചു.
ഉക്രെയിനിലേക്കുള്ള യാത്രക്കിടയില്‍ തെരുവില്‍ കുട്ടികള്‍ക്കൊപ്പം പ്രകടനം നടത്തുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഗോപിസുന്ദറിന് ആശംസകളുമായി എത്തുന്നത്.
View this post on Instagram