വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ എല്ലായ്്പ്പോഴും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. ആശയങ്ങളുടെയും വസ്ത്ര ധാരണത്തിന്റെയും ക്യാപ്ഷനുകളുടെയും വ്യത്യസ്തത തന്നെയാണ് ഇത്തരം ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്ത ആശയങ്ങള്‍ തേടുകയാണ് ഓരോ അണിയറ പ്രവര്‍ത്തകരും സന്നദ്ധതരാകുന്ന മോഡലുകളും. അത്തരത്തിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ വൈറലായ മോഡലുകളാണ് അഭിജിത്തും മായയും. ഇപ്പോള്‍ അവര്‍ ഒരുമിച്ചുള്ള ഏറ്റവും പുതിയ ഫോട്ടോസ് ആണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.
കേരളവര്‍മ്മ പഴശ്ശിരാജ എന്ന മലയാള സിനിമയെ ആസ്പതമാക്കിയാണ് പുതിയ ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. വസ്ത്രധാരണവും പശ്ചാത്തലങ്ങളും സിനിമയില്‍ ഉപയോഗിച്ച അതേ മാതൃകയില്‍ ഫോട്ടോകളില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് ഇതിനെ കൂടുതല്‍ മിഴിവുറ്റതാക്കുന്നത്.
കൊട്ടാരത്തിലെ രാജ്ഞിയെ പോലെ വിളക്ക് തെളിയിക്കുന്ന സുന്ദരി എന്നാണ് ആരാധകരുടെ കമന്റ്. കൊട്ടാരത്തിലെ അന്തര്‍ജനങ്ങളുടെ വസ്ത്രധാരണ രീതിയെ പുനരാവിഷ്കരിക്കാന്‍ കഴിഞ്ഞതും എടുത്തു പറയേണ്ടതാണ്. അഭിജിത്തും മായയും ചേര്‍ന്നൊരുക്കിയ വൈശാലി ഫോട്ടോഷൂട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പഴയ നാലുകെട്ട് തറവാടിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഫോട്ടോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടിയാണ്. ഒരുപാട് കമന്റുകള്‍ ഇതിനോടകം തന്നെ ഫോട്ടോകള്‍ക്ക് ലഭിച്ചു. Binoy bcity phitography ആണ് വൈറലായ ദൃശ്യങ്ങള്‍ക്ക് പിന്നില്‍.