സിനിമാ താരങ്ങള്‍ പേരുമാറ്റുന്നത് പുതിയ കാര്യമല്ല ,പലര്‍ക്കും പേര് ഒരു വലിയ ലക്ക് ഫാക്ടറാണ്. തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പേരും അതുപോലെ ഒരു വലിയ ഭാഗ്യമാണ് താരത്തിന് കൊണ്ടുവന്നത്. യഥാര്‍ത്ഥ പേര് ഡയാന എന്നാണെങ്കിലും താരത്തെ അറിയപ്പെടുന്നത് നയന്‍താര എന്ന പേരിലാണ്.
ഇപ്പോഴിതാ നയന്‍താരയ്ക്ക് പേരിട്ട വ്യക്തി സോഷ്യല്‍ മീഡിയയിലൂടെ ഒരു തുറന്നുപറച്ചില്‍ നടത്തുകയാണ്. എഴുത്തുകാരനും സംവിധായകനുമായ ജോണ്‍ ഡിറ്റോ ആണ് നയന്‍താരയ്ക്ക് പേരിട്ട കഥ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളി പേര് ചിന്തയില്‍ ഉടക്കിയപ്പോഴാണ് തന്റെ മനസ്സില്‍ നയന്‍താര എന്ന പേര് ആദ്യം മനസ്സിലേക്ക് വന്നത്.
ആ പേര് ചര്‍ച്ച ചെയ്യുകയും ഒടുവില്‍ സൂപ്പര്നായികയ്ക്ക പേരിട്ട വ്യക്തി എന്ന ലേബലില്‍ താന്‍ അറിയപ്പെടുകയും ചെയ്തു. തെന്നിന്ത്യ മുഴുവന്‍ അടക്കി വാഴുമ്പോള്‍ പേരിട്ട താന്‍ ഇപ്പോള്‍ സമ്പൂര്‍ണ പരാജയം ആയി വീട്ടിലിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. 2003ലാണ് തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജന് സാറിനെ സ്ക്രിപ്റ്റ് അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുന്നത്. ചെറുതുരുത്തിയില്‍ താമസിക്കുമ്പോഴാണ് സത്യന് അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമായ മനസിനക്കരയിലെ നായികയുടെ കാര്യം പറയുകയും ചെയ്തു അപ്പോഴാണ് പേര് ഡയാന എന്നാണെന്നും പേര് മാറ്റണമെന്നും പറയുകയുണ്ടായത്. അങ്ങനെയാണ് പേര് മാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം എഴുതി.