ഷാജി പാടൂർ സംവിധാനം നിർവഹിച്ച ‘അബ്രഹാമിന്റെ സന്തതികൾ’ ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ഈ അടുത്ത കാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും മികച്ച ഒരു സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സസ്പെൻസും സ്റ്റൈലും നിറഞ്ഞ പക്കാ പോലീസ് ആക്ഷൻ ത്രില്ലറായ ചിത്രത്തിന് കിട്ടിയ വിജയത്തിന് മമ്മുക്ക അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ലൈവായി നന്ദി പറഞ്ഞു. അഭിനേതാക്കളും അണിയറപ്രവർത്തകരും ഒത്തുചേർന്ന് കേക്ക് മുറിച്ചാണ് വിജയമധുരം പങ്കിട്ടത്. ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്, അതിനാൽ തന്നെ ചിത്രത്തെ ഒരു വമ്പൻ വിജയമാക്കി തീർക്കണമെന്ന് മമ്മുക്ക പ്രിയപ്പെട്ട പ്രേക്ഷകരോടായിട്ട് പറഞ്ഞു. പ്രതീക്ഷിച്ചതിലും വലിയൊരു വിജയമാണ് ചിത്രത്തിന് ലഭിച്ചതെന്ന് നിർമാതാവ് ജോബി ജോർജും പറഞ്ഞു. സംവിധായകൻ ഷാജി പാടൂരിനും നിർമാതാവ് ജോബി ജോർജിനും ഒരേസമയം മധുരം കൊടുത്താണ് മമ്മുക്ക വിജയം ആഘോഷിച്ചത്.