ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച് ശങ്കർ സംവിധാനം ചെയ്ത് കമലഹാസൻ പ്രധാനവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡചിത്രം ഇന്ത്യൻ 2 വിന്റെ ലൊക്കേഷനിൽ അപകടമുണ്ടായി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ക്രെയിൻ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നു പേർ മരണമടഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മരിച്ചതിൽ രണ്ട് വ്യക്തികൾ ശങ്കറിന്റെ സഹസംവിധായകർ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതു കൂടാതെ 10 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 24 വർഷങ്ങൾക്കു മുൻപ് ശങ്കർ- കമലഹാസൻ കൂട്ടുകെട്ടിൽ പുറത്തുവന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ഇന്ത്യൻ2 ചിത്രീകരിക്കുന്നത്. അപകടസമയത്ത് കമലഹാസൻ സെറ്റിൽ ഉണ്ടായിരുന്നു. പ്രീത് സിങ്, വിവേക്, ഡൽഹി ഗണേഷ്, സമുദ്രക്കനി, നെടുമുടി വേണു, ബോബി സിംഹ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
— Lyca Productions (@LycaProductions) February 19, 2020
#Indian2 set accident happened around 9:15 PM last night.. At EVP Film City in outskirts of Chennai..
A heavy lighting equipment being lifted on a crane fell on a Canopy, where Monitor was placed to check the shots..
The injured are admitted to Saveetha Medical College hospital pic.twitter.com/S9joSWxL2B
— Ramesh Bala (@rameshlaus) February 20, 2020
Crane crashed on the sets of #Indian2 pic.twitter.com/pxGZKktJsR
— Thusi (@thusi_c) February 19, 2020