തിയറ്ററുകൾ കീഴടക്കി അജിത്ത് നായകനായി എത്തിയ ‘വലിമൈ’ വിജയകരമായി പ്രദർശനം തുടരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തതിനു പിന്നാലെ തിയറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ചിത്രമാണിതെന്ന് പരക്കെ അഭിപ്രായം ഉയർന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളിലേക്ക് എത്തിയ അജിത് ചിത്രത്തിന് മികച്ച ഓപ്പണിംഗ് ആയിരുന്നു ആദ്യദിവസം ലഭിച്ചത്.
തമിഴ്നാട്ടിൽ മാത്രം 650 ൽ അധികം തിയറ്ററുകളിൽ ഒന്നിലധികം സ്ക്രീനുകളിലും പ്രദർശനസമയങ്ങളിലും ചിത്രം പ്രദർശിപ്പിച്ചു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ മൊത്തത്തിൽ ചിത്രം 76 കോടി കളക്റ്റ് ചെയ്തപ്പോൾ മറ്റു ഭാഗങ്ങളിൽ നിന്ന് 20 കോടി നേടി. ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച് തമിഴ്നാട്ടിൽ 30 കോടിയാണ് ചിത്രം നേടിയത്. തമിഴ്നാട്ടിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ആണ് വലിമൈയുടേതെന്നും റിപ്പോർട്ടുകളുണ്ട്.
സംവിധായകൻ എച്ച് വിനോദിന്റെ മുൻസിനിമകളും പ്രശസ്തങ്ങളാണ്. ചതുരംഗ വേട്ടൈ, തീരൻ അധികാരം ഒന്ന്, നേർകൊണ്ട പാർവൈ എന്നീ സൂപ്പർഹിറ്റുകളാണ് എച്ച് വിനോദിന്റെ മുൻചിത്രങ്ങൾ. ചിത്രത്തിന്റെ സംഗീതസംവിധായകൻ യുവാൻ ശങ്കർ രാജയാണ്. ഛായാഗ്രഹണം – നിരവ് ഷാ. ബോണി കപൂർ നിർമിച്ച ചിത്രത്തിൽ ഹുമ ഖുറേഷിയാണ് നായികയായി എത്തിയത്.
According to #BOI , Actor #AjithKumar
‘s #Valimai takes the Highest Ever Day 1 Opening in TN..https://t.co/BkNku4lPf9— Ramesh Bala (@rameshlaus) February 24, 2022
#Valimai debuts at No.1 #Malaysia ‘s #GSC Multiplex Chain.. pic.twitter.com/WFg6Iq7FK3
— Ramesh Bala (@rameshlaus) February 25, 2022
After #Corona 3rd wave, #AK ‘s #Valimai revives the Tamil Movies Box office/Markets world-wide.. pic.twitter.com/UTDlWbsNNV
— Ramesh Bala (@rameshlaus) February 25, 2022