അപൂർവമായാണ് നടൻ അജിത്തിന്റെ കുടുംബചിത്രങ്ങൾ സോഷ്യൽമീഡിയയിൽ എത്താറുള്ളൂ. കാരണം, വേറൊന്നുമല്ല സോഷ്യൽ മീഡിയയിൽ നിന്ന് വ്യക്തമായ ഒരു അകലം താരം കാത്തു സൂക്ഷിക്കാറുണ്ട്. അജിത്ത് മാത്രമല്ല ശാലിനിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമല്ല. ഇക്കാരണങ്ങളാൽ മക്കൾക്കൊപ്പമുള്ള താരങ്ങളുടെ ചിത്രമെല്ലാം വളരെ അപൂർവമായേ ആരാധകരിലേക്ക് എത്താറുള്ളൂ. എന്നാൽ, അജിത്തും ശാലിനിയും മക്കളായ അനൗഷ്കയ്ക്കും ആദ്വിക്കിനുമൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ലെമൺ യെല്ലോ ഡ്രസ് ധരിച്ചാണ് ചിത്രത്തിൽ ശാലിനി പ്രത്യക്ഷപ്പെടുന്നത്. മുണ്ടും ഷോർട് കുർത്തയുമാണ് അജിത്തിന്റെ വേഷം. വെള്ളിത്തിരയിലെ സുന്ദരിയായി തന്നെയാണ് ചിത്രത്തിൽ ശാലിനി പ്രത്യക്ഷപ്പെടുന്നത്. മക്കളായ അനൗഷ്കയും ആദ്വികും ചിത്രത്തിൽ താരങ്ങളോടൊപ്പമുണ്ട്. 1999ൽ അമർക്കളം എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും തമ്മിൽ പ്രണയത്തിലാകുന്നത്. 2000 ഏപ്രിൽ മാസത്തിൽ ആ പ്രണയം വിവാഹത്തിൽ എത്തുകയും ചെയ്തു.
View this post on Instagram
ബാലതാരമായാണ് ശാലിനി സിനിമയിൽ എത്തിയത്. കുഞ്ചാക്കോ ബോബനോടൊപ്പം അഭിനയിച്ച അനിയത്തി പ്രാവ്, നിറം, നക്ഷത്രത്താരാട്ട് എന്നീ ചിത്രങ്ങൾ ആ കാലത്തെ കോളേജ് കാമ്പസുകളിൽ ഹരമായിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്ന് ശാലിനി വിട്ടു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം.’ – എന്നായിരുന്നു ശാലിനിയുടെ മറുപടി. അമരാവതി എന്ന ചിത്രത്തിലൂടെയായിരുന്നു അജിത്ത് സിനിമയിലേക്ക് എത്തിയത്. എന്നാൽ, ആദ്യചിത്രത്തിലെ ഷൂട്ടിംഗിനിടയിൽ ഒരു അപകടം പറ്റി ഒന്നര വർഷക്കാലം വിശ്രമത്തിൽ ആയിരുന്നു. 1995ൽ അഭിനയിച്ച് ആസൈ എന്ന ചിത്രം വളരെ ഹിറ്റ് ആയിരുന്നു. മമ്മൂട്ടിക്കൊപ്പം ‘കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍’ എന്ന ചിത്രത്തിലും അഭിനയിച്ചു. അജിത്തിന്റെ അമ്പതാമത് ചിത്രമായ മങ്കാത തമിഴിൽ വലിയ ആഘോഷമായിരുന്നു.
View this post on Instagram
View this post on Instagram