പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറി തെലുങ്ക് താരം അല്ലു അര്ജുന്. പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് അല്ലു അര്ജുന് പരസ്യത്തില്‍ നിന്ന് പിന്മാറിയത്. പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത് കോടികളാണ് അല്ലു അര്ജുന് പരസ്യ കമ്പനി വാഗ്ദാനം ചെയ്തത്.
വ്യക്തിപരമായി പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്ന് അല്ലു അര്ജുന് പറയുന്നു.
ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന അവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉത്പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അല്ലു അര്ജുന് പറയുന്നു. അല്ലുവിന്റെ തീരുമാനം മറ്റ് താരങ്ങള്‍ക്കും ആരാധകര്‍ക്കും നല്ലൊരു മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം.
പുഷ്പയാണ് അല്ലു അര്‍ജുന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തീയറ്ററുകളില്‍ വന്‍ ചലനം സൃഷ്ടിക്കാന്‍ പുഷ്പയ്ക്കായി. രക്തചന്ദനക്കടത്തുകാരനായ പുഷ്പരാജുവായാണ് അല്ലു അര്ജുന് ചിത്രത്തിലെത്തിയത്. വേണു ശ്രീറാം, കൊരട്ടാല ശിവ, എ. ആര് മുരുഗദോസ്, പ്രശാന്ത് നീല്‍, ബോയപതി ശ്രീനു എന്നീ സംവിധായകരുടെ ചിത്രങ്ങളാണ് അല്ലുവിന്റെ അടുത്ത പ്രൊജക്ടുകള്‍.