പലപ്പോഴും അഭിനയത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ആളാണ് നടൻ അനൂപ് മേനോൻ. അനൂപ് മേനോന്റെ അഭിനയം 50 ശതമാനം മോഹൻലാലിനെ അനുകരിക്കുന്നത് പോലെയാണ് എന്ന തരത്തിൽ ആയിരുന്നു വിമർശനം. അതിന് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് അനൂപ് മേനോൻ.
‘അഭിനയത്തില്‍ അനൂപ് മേനോന് അനുകരിക്കുന്നത്; 50 ശതമാനം മോഹന്‍ലാല്‍, 10 ശതമാനം മമ്മൂട്ടി, 20 ശതമാനം സുരേഷ് ഗോപി, 10 ശതമാനം ദിലീപ്, 10 ശതമാനം അനൂപ് മേനോന് എന്ന നടന്. ഷര്‍ട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിക്ക് താല്പര്യം’ – ഇത് ആയിരുന്നു അഭിനയത്തെ വിമർശിച്ച് നടന് എതിരെ എത്തിയ കമന്റ്.
എന്നാൽ, ഇതിന് കൃത്യമായ മറുപടി നൽകുകയാണ് അനൂപ് മേനോൻ. ‘അത് അയാളുടെ അഭിപ്രായമല്ലേ, എനിക്കൊന്നും ചെയ്യാൻ പറ്റില്ല’ എന്നായിരുന്നു മറുപടി. പോപ്പർ സ്റ്റോപ്പ് മലയാളം ചാനലിനോട് സംസാരിക്കവെ ആയിരുന്നു അനൂപ് മേനോൻ ഇങ്ങനെ പറഞ്ഞത്. അതേസമയം, നാളെ അനൂപ് മേനോന്റെ പുതിയ ചിത്രം 21 ഗ്രാംസ് റിലീസ് ആകുകയാണ്. ഒരു സസ്പെൻസ് ക്രൈം ത്രില്ലറാണ് ചിത്രം. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പത്മ എന്ന സിനിമയും അണിയറയിൽ ഒരുങ്ങുകയാണ്.