ലോകം മുഴുവൻ ഇപ്പോൾ കൊറോണ വൈറസിന്റെ ഭീതിയിലാണ്. ചൈനയിൽ നിന്നും തുടങ്ങിയ ഈ വൈറസ് ഇപ്പോൾ അമേരിക്ക, ഇറാൻ, ഇറ്റലി തുടങ്ങി അറുപതോളം രാജ്യങ്ങളിലേക്ക് പടർന്നിരിക്കുകയാണ്. ഈ പകർച്ചവ്യാധി തടയുവാനുള്ള ഒരു മാർഗത്തെ കുറിച്ച് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ അനുപം ഖേർ. ഷേക്ക് ഹാൻഡ് കൊടുത്തോ പരസ്പരം ഹഗ് ചെയ്തോ ആതിഥ്യമരുളുന്നതിന് പകരം ഭാരതത്തിലെ പരമ്പരാഗത ശൈലിയായ കൈകൂപ്പി നമസ്തേ പറഞ്ഞ് ആളുകളെ വരവേൽക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ് താരം.
“എന്തെങ്കിലും ഇൻഫെക്ഷൻ വരാതിരിക്കുവാൻ എപ്പോഴും കൈ കഴുകണമെന്ന് പലരും ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്. ഞാൻ എപ്പോഴും അങ്ങനെ ചെയ്യാറുമുണ്ട്. അതോടൊപ്പം ഭാരതത്തിലെ പരമ്പരാഗത ശൈലിയായ നമസ്തേ എല്ലാവരും ഉപയോഗിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. നമസ്തേ എന്നത് ഏറെ വൃത്തിയുള്ളതും സൗഹൃദപരവും നിങ്ങളിലെ ഊർജത്തെ കേന്ദ്രീകരിക്കുന്നതുമാണ്.” അനുപം ഖേർ സോഷ്യൽ മീഡിയയിൽ കുറിച്ചു.