മലയാള സിനിമ ലോകത്ത് ഒരു കാലത്ത് പ്രേക്ഷകരുടെ ആവേശമായിരുന്നു നടി വാണി വിശ്വനാഥ്. ബോള്‍ഡ് കഥാപാത്രങ്ങൾ കൊണ്ടും ആക്ഷനും കൊണ്ടുമെല്ലാം വാണി പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് വാണിയുടെ ഭര്‍ത്താവും നടനുമായ ബാബുരാജ് പങ്കുവെച്ച ചിത്രമാണ്. വാണിക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രമാണ് താരം പങ്കുവെച്ചത്.
ജിം വെയര്‍ അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് ബാബുരാജും വാണി വിശ്വനാഥും. ‘എന്റെ എക്കാലത്തെയും സൂപ്പര്‍സ്റ്റാര്‍’ എന്ന അടിക്കുറിപ്പിലാണ് ചിത്രം. ചെന്നൈയിലെ വീട്ടില്‍ നിന്നാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വാണി സജീവമല്ലാത്തതിനാല്‍ തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ‘ആക്ഷന്‍ ക്വീന്‍ ഓഫ് മലയാളം ഫിലിം ഇന്‍ഡസ്ട്രി’യെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
വിവാഹ ശേഷം സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും താരം വലിയ സജീവമല്ല. മക്കളായ ആര്‍ദ്രയുടെയും ആര്‍ച്ചയുടെയും പഠനാര്‍ത്ഥം ചെന്നൈയിലെ വീട്ടിലായിരിക്കും കൂടുതല്‍ സമയവും. 1998 ലാണ് വാണിയും ബാബുരാജും പരിചയപ്പെടുന്നത്. നാലു വര്‍ഷത്തിനുശേഷം ഇവര്‍ വിവാഹിതരായി. നാലു മക്കളാണ് ദമ്ബതികള്‍ക്ക്.