ഹാട്രിക്ക് ബ്ലോക്ക് ബസ്റ്റർ ലക്ഷ്യമിട്ട് നാദിർഷാ അണിയിച്ചൊരുക്കിയ ചിത്രമാണ് മേരാ നാം ഷാജി.ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൂന്ന് പേരും ചിത്രത്തിൽ ഷാജി എന്ന കഥാപാത്രമായാണ് എത്തുന്നത്.ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുകയുണ്ടായി.ചിത്രത്തെ കുറിച്ച് തന്റെ കഥാപാത്രത്തെ കുറിച്ചും നടൻ ബൈജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
“ഞങ്ങള്‍ മൂന്ന് പേര് ഈ ചിത്രത്തില്‍ ഉണ്ടെങ്കിലും, ശെരിക്കും സത്യമാണ് ഞാന്‍ പറയുന്നത് നമ്മുടെ പടത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ഷാജി നാദിര്‍ഷയാണ്..പിന്നെ മറ്റൊരു കാര്യം പറയണ്ടത് ഈ സിനിമ സൂപ്പര്‍ ഹിറ്റ് ആവേണ്ടത് ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യം ഉള്ളത് എനിക്കാണ്..കാരണം ബിജു മേനോനും അസിഫ് അലിയും ഒരു കര പറ്റി.. ഇത് സൂപ്പര്‍ ഹിറ്റയില്ലേല് എന്റെ കാര്യം പോക്ക…”,ബൈജു പറഞ്ഞു.