നടന് ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരം. രണ്ട് ദിവസം മുന്‍പായിരുന്നു താരത്തിന്റെ ശസ്ത്രക്രിയ നടന്നത്. ബാല ആരോഗ്യവാനായി തുടരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. നിലവില്‍ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലാണ് താരം. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും.
ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് ഒരു മാസം മുന്‍പാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. ബാലയ്ക്കു വേണ്ടി കരള്‍ പകുത്ത് നല്കാന് നിരവധിപ്പേരാണ് മുന്നോട്ടുവന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ദാതാവും പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുകയാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് പങ്കുവച്ച വിഡിയോയില്‍ ഉടന്‍ ഒരു ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് ബാല പറഞ്ഞിരുന്നു. വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ഭാര്യ എലിസബത്തുമായി ഒന്നിച്ചെത്തിയായിരുന്നു ബാല ഇക്കാര്യം പറഞ്ഞത്. തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് താരം നന്ദി പറയുകയും ചെയ്തിരുന്നു.