‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകൻ വാളകം മേക്കടമ്പ് ഓണാംകണ്ടത്തിൽ ബേസിൽ ജോർജ്ജ് ഉൾപടെ മൂന്നുപേർ മൂവാറ്റുപുഴ മേക്കടമ്പിൽ കാർ കെട്ടിടത്തിലേക്കിടിച്ചു കയറി മരിച്ചു. നാലുപേർ ഗുരുതരാവസ്ഥയിലാണ്. നിധിൻ (35) അശ്വിൻ (29) ബേസിൽ (30) എന്നിവരാണു മരിച്ചത്. രതീഷ് (30), സാഗർ (19) ഇതര സംസ്ഥാനക്കാരായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കാണ് പരുക്ക് സംഭവിച്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വാളകത്തും സമീപ പ്രദേശത്തുമുള്ളവരാണു മറ്റുള്ളവർ. മരിച്ചവരും പരുക്കേറ്റവരും കോലഞ്ചേരി മെഡിക്കൽ കോളജിൽ ആണ്.