ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നടൻ ദിലീപ് പിൻവലിച്ചു. ദിലീപിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി സമർപ്പിച്ചത്.
വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ട് വിചാരണ കോടതി ചില പരാമര്‍ശങ്ങൾ നടത്തിയിരുന്നു. ആവശ്യമെങ്കില്‍ ഈ പരാമർശങ്ങൾക്ക് എതിരെ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീംകോടതി അനുമതി നല്കി. വിടുതൽ ഹർജി തള്ളിയതിന് എതിരെ 2020 ജനുവരിയിൽ ആയിരുന്നു ദിലീപ് സുപ്രീംകോടതിയിൽ ഹർജി നല്‍കിയത്.
ഈ ഹര്‍ജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന് ഫിലിപ്പ് ടി വര്‍ഗീസ് കോടതിയെ അറിയിച്ചു. വിചാരണക്കോടതിയില്‍ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതായും അദ്ദേഹം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, സി. ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്.