ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ ചിത്രമാണ് സീതാരാമം. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സീതയുടെയും റാമിന്റെയും പ്രണയം പറഞ്ഞ ചിത്രം ബോക്സ് ഓഫിസിലും റെക്കോഡ് കളക്ഷനാണ് വാരുന്നത്. മൂന്ന് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫിസ് കളക്ഷന്‍ 30 കോടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തെലുങ്കിന് പുറമേ, മലയാളം, തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്മാന് തന്നെയാണ്. മലയാളിത്തം കടന്നുവരാത്ത രീതിയില്‍ പ്രാദേശിക രീതിയില്‍ തന്നെ തമിഴും തെലുങ്കും ദുല്‍ഖര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സാധാരണ താരങ്ങള്‍ മാത്യഭാഷയൊഴികെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്യുമ്പോള്‍ ഉച്ഛാരണരീതികൊണ്ട് അരോചകമാവാറുണ്ട്. എന്നാല്‍ മൂന്ന് ഭാഷകളിലും ദുല്‍ഖര്‍ മനോഹരമായി തന്നെ ഡബ്ബ് ചെയ്തു. മൂന്ന് ഭാഷകളിലും ഡബ്ബ് ചെയ്ത ചിത്രത്തിലെ ഏകതാരവും ദുല്‍ഖര്‍ തന്നെയാണ്.
ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്.
ദുല്‍ഖര്‍ സല്മാന് ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്കര്‍, ഗൗതം വാസുദേവ് മേനോന്, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ൃപി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.