ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന സീതാരാമം പ്രദര്ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് നടന് ദുല്‍ഖര്‍ സല്മാന്. ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ ദുല്‍ഖര്‍ സല്മാന് മമ്മൂട്ടിയുടെ ഒരു ഡയലോഗ് പറഞ്ഞ് സോഷ്യല്‍ മീഡിയയെ കൈയിലെടുത്തിരിക്കുകയാണ്.
View this post on Instagram
സീതാരാമം എന്ന ചിത്രത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന അവതാരികയുടെ ചോദ്യത്തിന് ‘ആരോ പറഞ്ഞ പോലെ നിങ്ങള്‍ ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക്’ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിന്റെ പ്രമോഷന് സമയത്ത് മമ്മൂട്ടിയും സമാന രീതിയില്‍ പറഞ്ഞിരുന്നു. ഇരുവരും മറുപടി പറയുന്ന ഭാഗം മാത്രം കട്ട് ചെയ്തുള്ള വിഡിയോയാണ് വൈറലായിരിക്കുന്നത്.
ഹനു രാഘവപുടിയാണ് സീതാരാമം സംവിധാനം ചെയ്തിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിലാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്മാന് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തരുണ്‍ ഭാസ്കര്‍, ഗൗതം വാസുദേവ മേനോന്, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിലുണ്ട്. കശ്മീരിലും ഹൈദരാബാദിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാത്. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി.എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.