ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം സീതാരാമത്തിന് ഗര്‍ഫില്‍ പ്രദര്‍ശന വിലക്ക്. യുഎഇയില്‍ ചിത്രം വീണ്ടും സെന്‍സറിംഗ് നടത്താനായി സമര്‍പ്പിച്ചു. വിലക്കേര്‍പ്പെടുത്താനുള്ള കാരണം വ്യക്തമല്ല. ചിത്രം ഓഗസ്റ്റ് അഞ്ചിന് പ്രദര്‍ശനത്തിന് തയ്യാറായിരിക്കെയാണ് ഗള്‍ഫിലെ വിലക്ക്. ദുല്‍ഖര്‍ ചിത്രങ്ങളുടെ വലിയൊരു മാര്‍ക്കറ്റ് തന്നെയാണ് ഗള്‍ഫ്. യുഎഇയിലെ വിലക്ക് ചിത്രത്തെ സാരമായി ബാധിച്ചേക്കും.
പട്ടാളക്കാരനായാണ് ദുല്‍ഖര്‍ സല്മാന് ചിത്രത്തിലെത്തുന്നത്. റാം എന്നാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖറാണ്. തരുണ്‍ ഭാസ്കര്‍, ഗൗതം വാസുദേവ് മേനോന്, ഭൂമിക ചൗള, പ്രകാശ് രാജ്, ശത്രു, രുക്മിണി വിജയ് കുമാര്‍, സച്ചിന് ഖേദേക്കര്‍, മുരളി ശര്‍മ്മ, വെണ്ണല കിഷോര്‍ എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.