തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമകളിലൂടെയാണ് അഭിനേത്രി എന്ന നിലയിൽ ചിന്നു ശ്രദ്ധേയയായി മാറിയത്. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായി കൂടിയായ ചിന്നു മാമാങ്കം ഉൾപ്പടെയുള്ള സിനിമകളിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുമുണ്ട്. ഇപ്പോൾ സ്വതന്ത്ര്യ ഛായഗ്രാഹക ആകുവാനുള്ള ശ്രമത്തിലാണ് ചിന്നു. മാവേലിക്കരയിൽ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്. ഹരീഷ് തെന്നിന്ത്യയിലെ ശ്രദ്ധേയനായ താരമാണ്. മലയാള സിനിമകളിലും ഹരീഷ് അഭിനയിച്ചിട്ടുണ്ട്.
ഗൗരവം, പാണ്ഡ്യ നാട്, മെഗാമൻ എന്നിവയിൽ വില്ലനായി അഭിനയിക്കുന്നതിന് മുമ്പ് താ (2010) എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ അരങ്ങേറ്റം നടത്തി. ആഷ് കടൽ, കലൈവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തനി ഒരുവൻ, ഡോറ തുടങ്ങിയ സിനിമകളിലെ പോലീസ് വേഷങ്ങളാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനങ്ങൾ. മലയാളിയായ ഹരീഷ് വളർന്നത് കോയമ്പത്തൂരിലാണ്. ഹരീഷ് ഉത്തമൻ 2011 -ൽ മുംബൈ പോലീസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. തുടർന്ന് മായാനദി, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി, കാസിമിന്റെ കടൽ എന്നീ അഞ്ച് മലയാള സിനിമകളിൽ അഭിനയിച്ചു.
തുടക്കത്തിൽ ക്യാബിൻ ക്രൂ ആയിരുന്നു ഹരീഷ്. പാരാമൗണ്ട് എയർവേയ്സിൽ മൂന്ന് വർഷവും പിന്നീട് ബ്രിട്ടീഷ് എയർവേയ്സിൽ മൂന്ന് വർഷവും പ്രവർത്തിച്ചു. പിസാസ്, തനി ഒരുവൻ, തൊടരി, കവചം. നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ, വിനയ വിധേയ രാമ എന്നിവയുൾപ്പെടെ അൻപതിലധികം തമിഴ്, തെലുങ്കു് സിനിമകളിൽ ഹരീഷ് അഭിനയിച്ചിട്ടുണ്ട്. ഹരീഷിന്റെ രണ്ടാമത്തെ വിവാഹമാണിത്. മുംബൈ ആസ്ഥാനമായുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അമൃത കല്യാൺപൂറുമായാണ് ഹരീഷ് ആദ്യം വിവാഹിതനായത്. 2018ൽ വിവാഹിതരായ ഇരുവരും 2019ൽ വിവാഹമോചിതരായി.
മമ്മൂട്ടി നായകനായെത്തുന്ന ‘ഭീഷ്മ പർവം’ ആണ് ഹരീഷ് ഉത്തമന്റെ വരാനിരിക്കുന്ന സിനിമ. ഇന്ന് വൈകിട്ട് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കള്ക്കുമായി വിരുന്ന് ഒരുക്കിയിട്ടുണ്ട്. അഭിനേത്രി ആയും അസിസ്റ്റന്റ് ക്യാമറവുമൺ ആയും ചലച്ചിത്ര രംഗത്ത് സജീവമാണ് ചിന്നു. നത്തോലിഒരു ചെറിയ മീനല്ല എന്ന സിനിമൽ അഭിനയിച്ചു കൊണ്ടാണ് ചിന്നു സിനിമയിൽ എത്തുന്നത്. പിന്നീട് കസബ, നോർത്ത് 24 കാതം തുടങ്ങി കുറെയധികം സിനിമകളിൽ അഭിനയിച്ചു. ഞാൻ എന്ന സിനിമയിലൂടെ ആണ് ഛായഗ്രഹണം പഠിച്ചു തുടങ്ങിയത്. മാമാങ്കം, ഇ, ശിഖാമണി, കോട്ടയം പോലെയുള്ള സിനിമകളിൽ ചിന്നു ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചു.