സിനിമ നടന് ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മുന്‍ ഫോറന്‍സിക് വിഭാഗം മേധാവിയാണ്.
സംസ്കാരം വൈകിട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. ഡോ. രമ്യ, ഡോ. സൗമ്യ എന്നിവരാണ് മക്കള്‍. മരുമക്കള്‍- ഡോ. നരേന്ദ്രന് നയ്യാര്‍ ഐപിഎസ്, ഡോ. പ്രവീണ്‍ പണിക്കര്‍