‘വീട്ടിലെ ഊണ്’ ലഭിക്കുന്ന വാഗമണിലെ ഒരു കൊച്ചു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് നടൻ ജയസൂര്യ. താരം തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഹോട്ടൽ നടത്തുന്ന പ്രായമായ അമ്മ നൽകിയ ഭക്ഷണത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷം ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ജയസൂര്യ ആരാധകരുമായി പങ്കുവെച്ചു. ‘ഇത് ഇവിടത്തെ കൊച്ചിന് സ്കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ…കൊറച്ച് മോനും കഴിച്ചോ….’ എന്ന കുറിപ്പോടെയാണ് ഇത് പങ്കുവെച്ചത്.
ജയസൂര്യ നായകനാകുന്ന ചിത്രം ജോൺ ലൂഥറിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വാഗമണ്ണിലും കൊച്ചിയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. നവാഗതനായ സംവിധായകൻ അഭിജിത്ത് ജോസഫ് ആണ് ‘ജോൺ ലൂഥർ’ സംവിധാനം ചെയ്യുന്നത്. ജയസൂര്യ വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജോൺ ലൂഥറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരങ്ങൾക്കൊപ്പം മന്ത്രി സജി ചെറിയാനും റിലീസ് ചെയ്തിരുന്നു.
ഈ വർഷം സെപ്റ്റംബർ മാസത്തിൽ വാഗമണിലാണ് ചിത്രീകരണം ആരംഭിച്ചത്. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി. മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മേരി ആവാസ് സുനോ, ഈശോ തുടങ്ങിയ ചിത്രങ്ങളാണ് ജയസൂര്യയുടേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.
View this post on Instagram