പ്രിയ പുത്രന് ആദി എന്ന അദ്വൈതിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന് ജയസൂര്യ. ഫേസ്ബുക്ക് പോസ്റ്റിലാണ് മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചിത്രങ്ങള്‍ പങ്കുവച്ചത്. ആദി പൊന്നിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മകന് താരം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
വ്യത്യസ്തമായ അതേ സമയം ലളിതമായ ഒരു കേക്കാണ് മകന് വേണ്ടി ജയസൂര്യ ഒരുക്കിയത്. സമ്മാനമായി ആദിക്ക് ക്യാമറയാണ് നല്‍കിയത്.
ജയസൂര്യയും ഭാര്യ സരിതയും മകനും മകളും പിറന്നാള്‍ കേക്കിന് മുന്നില്‍ നില്ക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.
പല ചിത്രങ്ങളിലും മകന് അദ്വൈത് പല ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ചലച്ചിത്ര നിര്‍മ്മാണ മേഖലയിലും അദ്വൈത് പ്രതിഭ തെളിയിച്ചിട്ടുണ്ട്.
Happy B’day Aadi ponne….❤️
Posted by Jayasurya on Saturday, 16 January 2021