മഹേഷിന്റെ പ്രതികാരം, ഒരു മെക്സിക്കൻ അപാരത എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിനോ ജോൺ. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബജാജിന്റെ സി.ടി 100 ബൈക്ക് വാങ്ങി അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് അദ്ദേഹം. ഇത്ര നാളും ഉപയോഗിച്ചിരുന്ന കാറും ജീപ്പും ഇനി ഉപയോഗിക്കില്ലെന്നും വില്‍ക്കാനാണ് തീരുമാനമെന്നും ജിനോ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട ഒരു വസ്തുത ഇന്ധന വില വര്‍ധനവാണെങ്കിലും, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളില്‍ പെട്ട് അത് ആരും ഓര്ക്കാതെയായെന്നും ജിനോ ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
“കമോൺട്രാ മഹേഷേ”
എല്ലാവർക്കും നമസ്ക്കാരം, ഞാൻ ബജാജിൻ്റെ CT 100 ബൈക്ക് ഒരെണ്ണം വാങ്ങി. വാങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞെങ്കിലും ആർ. സി ബുക്ക് ഇന്നലെ ആണ് കിട്ടിയത്. ഇത്രയും നാളും ഞാൻ യാത്രകൾക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന കാറും,ജീപ്പും ഇനി ഉപയോഗിക്കുന്നില്ല. അത് വിൽക്കാനാണ് പ്ലാൻ. ദിനംപ്രതി വർദ്ധിച്ചു വരുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിക്ഷേധിച്ച് ഇനി മുതൽ എൻ്റെ യാത്രകൾ CT 100 ബൈക്കിലായിരിക്കും. ബൈക്കിന് പേരിട്ടു ….” മഹേഷ് “… ഈ ഇലക്ഷൻ കാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യേണ്ട ഒരു വസ്തുത ഇന്ധന വില വർദ്ധനവാണെങ്കിലും, സ്ഥാനാർത്ഥി നിർണ്ണയങ്ങളിൽ പെട്ട് അത് ആരും ഓർക്കാതെയായി. ഇന്ധന വിലവർദ്ധനവിൻ്റെ തിക്താനുഭവങ്ങൾ കൃത്യമായി അറിയുന്നു കൊണ്ട് ഞാൻ പ്രതിക്ഷേധിക്കാൻ തിരുമാനിച്ചു.ആദ്യ പ്രതിക്ഷേധ യാത്ര ശനിയാഴ്ച രാവിലെ അങ്കമാലിയിൽ നിന്ന് കന്യാകുമാരിയിലേക്ക്… സിനിമാ അഭിനയിത്തിനിടയിൽ ഇനി കിട്ടുന്ന സമയങ്ങൾ ചെറുതും, വലുതുമായ യാത്രകൾ നടത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിന് പിന്നാലെ, ഒരു ഓൾ ഇന്ത്യ ട്രാവലിംഗ്. ഇതിനിടയിൽ കണ്ടെത്തുന്ന സ്ഥലങ്ങളും, ആളുകളെയും, അനുഭവങ്ങളും പങ്കുവെക്കാൻ ഒരു ട്രാവൽ ബ്ലോഗ് ചാനലും തുടങ്ങി.. പേര് “CommondraaA MaheshE” അതിൻ്റെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട്. അപ്പോൾ ഞാനും എൻ്റെ മഹേഷും യാത്ര ആരംഭിക്കുന്നു… എല്ലാവരുടെയും, പ്രാർത്ഥനയും, കരുതലും, സ്നേഹവും പ്രതിക്ഷിച്ചു കൊണ്ട് സ്വന്തം JINOJOHNACTOR……