ജിനു ജോസഫ് എന്ന നടനെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് സ്റ്റൈലിഷ് ലുക്കിലുള്ള താരത്തെയാണ് ഓർമ വരിക. 2007ൽ ബിഗ് ബിയിലൂടെയാണ് ജിനു ജോസഫ് സിനിമയിലേക്ക് എത്തിയത്. പിന്നെ ഇങ്ങോട്ട് ഉസ്താദ് ഹോട്ടൽ ഉൾപ്പെടെ നിരവധി സിനിമകളിൽ താരം നിറഞ്ഞാടി. ഇപ്പോൾ ഇതാ അവസാനമായി പുറത്തിറങ്ങിയ ഭീമന്റെ വഴി എന്ന ചിത്രത്തിലും തകർത്ത് അഭിനയിച്ചു ജിനു ജോസഫ്. വൻ മേക്കോവറിലാണ് ഈ ചിത്രത്തിൽ താരം എത്തിയത്.
ഭീമന്റെ വഴി തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ തന്റെ ജിവിതത്തിലെ വിശേഷങ്ങൾ പറയുകയാണ് ജിനു ജോസഫ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ജിനു ജോസഫ് മനസ് തുറന്നത്.
തന്റേത് പ്രണയവിവാഹമായിരുന്നു എന്ന് ജിനു ജോസഫ് തുറന്നുപറഞ്ഞു. ലിയയെ ആദ്യമായി കണ്ടത് ബംഗളൂരുവിൽ വെച്ചായിരുന്നു. പിന്നീട് പരിചയപ്പെട്ട്, പ്രണയത്തിലായി. ജിനുവിനേക്കാൾ പതിനാല് വയസിന് ഇളയതാണ് ലിയ. ഒരു വർഷത്തോളം തങ്ങൾ ലിവിങ് ടുഗദർ ആയിരുന്നെന്നും അതിന് ശേഷമാണ് വിവാഹിതരായതെന്നും ജിനു ജോസഫ് വ്യക്തമാക്കി. ഇവർക്ക് ഒരു മകനുണ്ട്. മാർക്ക് എന്നാണ് മകന്റെ പേര്.
View this post on Instagram