സുന്ദരന്മാരായ വില്ലന്മാരെ കണ്ടിട്ടുള്ള മലയാളികൾ കണ്ടിട്ടുള്ള സ്റ്റൈലിഷ് വില്ലനാണ് ജിനു ജോസഫ്. ബിഗ് ബിയിലൂടെ അരങ്ങേറ്റം കുറിച്ച ജിനു അൻവർ, സാഗർ ഏലിയാസ് ജാക്കി, ബാച്ചിലർ പാർട്ടി, ഇയോബിന്റെ പുസ്തകം, റാണി പദ്മിനി, സി ഐ എ, വരത്തൻ, അഞ്ചാം പാതിരാ, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഇപ്പോൾ താൻ ഒരു അച്ഛനായ വിവരം ലോകത്തെ അറിയിച്ചിരിക്കുകയാണ് ജിനു. ഒരു ആൺകുഞ്ഞാണ് ജിനുവിനും ഭാര്യ ലിയക്കും പിറന്നിരിക്കുന്നത്. മാർക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.