മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജോജു ജോർജ്. സിനിമയിൽ സജീവമായ താരം ഇപ്പോൾ തന്റെ ഇഷ്ട വാഹനങ്ങളും സ്വന്തമാക്കി കഴിഞ്ഞു. ലാൻഡ് റോവർ ഡിഫൻഡർ, മിനി കൂപ്പർ, ജീപ്പ് റാങ്ക്ളർ തുടങ്ങിയ തന്റെ പ്രിയപ്പെട്ട വാഹനങ്ങളെല്ലാം ജോജു ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇതാ ജോജുവിന്റെ വാഹനശേഖരത്തിലേക്ക് ഒരു പുതിയ വണ്ടി കൂടി എത്തിയിരിക്കുകയാണ്.
കേരളത്തിൽ ആദ്യമായി സെസ്റ്റ് യെല്ലോ മിനി കൂപ്പർ എസ് കൺവേർട്ടബിൾ സ്വന്തമാക്കിയിരിക്കുകയാണ് ജോജു. ഭാര്യ ആബയുടെ പേരിലാണ് പുതിയ വാഹനം. കൊച്ചിയിലെ മിനി ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം വാങ്ങിയത്. കെ എൽ 64 കെ 7700 എന്ന നമ്പറും ജോജു ജോർജ് ഈ വാഹനത്തിന് സ്വന്തമാക്കിയിട്ടുണ്ട്. ജോജുവിന്റെ ഭാര്യയും മക്കളും എത്തിയാണ് വാഹനം വാങ്ങിയത്.
കൊച്ചിയിലെ മിനി ഡീലർഷിപ്പായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് ജോജു ഈ വാഹനം എടുത്തത്. 59 ലക്ഷം രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. മിനിയുടെ ഏറ്റവും മികച്ച കാറുകളിൽ ഒന്നാണിത്. 1998 സിസി എൻജിൻ കരുത്തേകുന്ന വാഹനത്തിന് 192 ബിഎച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട്.
View this post on Instagram