മിനി സ്ക്രീന്‍ രംഗത്തെ ശ്രദ്ധേയനായ താരമാണ് കിഷോര്‍ പീതാബരന്‍. വില്ലനായാണ് കിഷോര്‍ കൂടുതലും അഭിനയിച്ചത്. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് കിഷോര്‍
ഇരുപതു വര്‍ഷമായി താരം അഭിനയ രംഗത്ത് സജീവമാണ് കിഷോര്‍ നാടകങ്ങളില്‍ നിന്നുമാണ് കിഷോര്‍ സിനിമയിലേക്ക് എത്തുന്നത്. അങ്ങാടിപാട്ട് എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീന്‍ രംഗത്തേക്ക് എത്തിയത്. സാഗരം, ഹരിച്ചന്ദനം, ഊമകുയില്‍,സ്ത്രീ ജന്മം, മഞ്ഞുരുകും കാലം തുടങ്ങിയവയാണ് ശ്രദ്ധേയമായ സീരിയലുകള്‍. ആറു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ തനിക്കുണ്ടായ വേദനിപ്പിക്കുന്ന സംഭവത്തെ കുറിച്ചു കിഷോര്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
കാഞ്ചിവരത്തെ കല്യാണം എന്ന സിനിമയില്‍ അഭിനയിക്കാന്‍ മുപ്പത്തിയേഴു ദിവസം സീരിയല്‍ രംഗത്ത് നിന്നും കിഷോര്‍ മാറി നിന്നിരുന്നു. എന്നാല്‍ കിഷോര്‍ ഇനി സിനിമയില്‍ മാത്രമേ അഭിനയിക്കൂ എന്ന് ആരോ പ്രചരിപ്പിച്ചതോടെ രണ്ട് മാസത്തോളം ജോലി ഇല്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വന്നെന്ന് പറയുന്നു. ആ സമയത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിയതോടെ ഡ്രൈവിങ് ജോലിക്ക് പോയി ആണ് കുടുംബം പുലര്‍ത്തിയത്. പിന്നീടാണ് സരയു എന്ന സീരിയല്‍ ലഭിച്ചതെന്നും കിഷോര്‍ പറഞ്ഞു.