വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ പ്രശസ്ത ചലച്ചിത്ര നടൻ കൊല്ലം അജിത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നുതന്നെ സ്വദേശത്തെത്തിക്കും.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഞ്ഞൂറോളം ചിത്രങ്ങളിൽ അജിത് തന്റെ സാന്നിധ്യം അറിയിച്ചു. രണ്ടു സിനിമകൾ സംവിധാനം ചെയ്ത് സംവിധായകന്റെ റോളിലും അജിത് കഴിവ് പ്രകടിപ്പിച്ചു. സംവിധായകൻ ആകാനുള്ള മോഹവുമായി പദ്മരാജന്റെ അടുത്ത് എത്തിയ അജിത്തിന് ഈ ലുക്ക് വെച്ച് വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞത് പദ്മരാജൻ തന്നെയാണ്. പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു