തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന അനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ച് നടൻ കൃഷ്ണകുമാർ. കാസർഗോഡ് ജില്ലയിലാണ് ക്ഷേത്രം. തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഈ ക്ഷേത്രമാണെന്നാണ് കരുതുന്നത്.
ക്ഷേത്രം സന്ദർശിച്ചതിനു ശേഷം കൃഷ്ണ കുമാർ ഫേസ്ബുക്കിൽ കുറിച്ചത്, ‘കാസർഗോഡ് അനന്തപുരത്തെ അനന്തപദ്മനാഭ സ്വാമി ക്ഷേത്രം തടാകമധ്യേ സ്ഥിതി ചെയ്യുന്നതും ചരിത്രപ്രസിദ്ധവുമാണ്. വില്വമംഗലം സ്വാമികൾ ഇവിടെ മഹാവിഷ്ണുവിനെ ഉപാസിച്ച് ഏറെക്കാലം കഴിഞ്ഞതായി പറയപ്പെടുന്നു. നിവേദ്യ ചോറ് മാത്രം ഭക്ഷിച്ചു കഴിയുന്ന ബബ്ബിയ്യ എന്ന മുതലയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലക്ഷേത്രം എന്നറിയപ്പെടുന്ന ഈ മനോഹര ക്ഷേത്രത്തിൽ ദർശനം നടത്താൻ സാധിച്ചു. ക്ഷേത്രത്തിൽ നിന്നും പ്രാർത്ഥിച്ചു ഇറങ്ങിയ ശേഷം അഗൽപാടിയിലുള്ള ശ്രീ ഗോപാലകൃഷ്ണ ഭജന മന്ദിരം, സന്ദർശിച്ചു അവിടുത്തെ അംഗങ്ങളുമായി അൽപനേരം ചിലവഴിച്ചു. നല്ല ഒരു ഉടുപ്പി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു ഇറങ്ങുമ്പോൾ, അവിടെയുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർ സഹോദരങ്ങളുമായി കുറച്ചു സ്നേഹം പങ്കുവെച്ചു.’
ഇരുക്ഷേത്രങ്ങളിലെയും പ്രധാന ആരാധനമൂർത്തി പത്മനാഭ സ്വാമിയാണ്. ക്ഷേത്രം സന്ദർശിച്ചതിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച കൃഷ്ണകുമാർ ചിത്രങ്ങളും പങ്കുവെച്ചു. വില്വമംഗലം സ്വാമികൾ ഇവിടെ മഹാവിഷ്ണുവിനെ ഉപാസിച്ച് ഏറെക്കാലം കഴിഞ്ഞതായി പറയപ്പെടുന്നു. നിവേദ്യ ചോറ് മാത്രം ഭക്ഷിച്ചു കഴിയുന്ന ബബ്ബിയ്യ എന്ന മുതലയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.