ബിജെപിയെ പിന്തുണയ്ക്കുന്നതു കൊണ്ടാണ് തനിക്കും സുരേഷ് ഗോപിക്കും മാത്രം ട്രോളുകളും വിമര്‍ശനങ്ങളും നേരിടേണ്ടി വരുന്നതെന്ന് നടന് കൃഷ്ണകുമാര്‍ .
രാഷ്ട്രീയ നിലപാടുള്ള മമ്മൂട്ടിയെ എന്ത് കൊണ്ട് വിമര്‍ശിക്കുന്നില്ലെന്നും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം ട്വന്റി ഫോര്‍ ന്യൂസിനോട് സംസാരിക്കവേ പറഞ്ഞു.
ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനമെന്നും വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്. കെ സുരേന്ദ്രന്, കുമ്മനം, എ എന്‍ രാധാകൃഷ്ണന്, എം ടി രമേശ്, സന്ദീപ് വാര്യര്‍, സി കൃഷ്ണകുമാര്‍ എന്നിവര്‍ എ പ്ലസ് മണ്ഡലങ്ങളിലാകും മത്സരിക്കുക.