Categories: ActorMalayalam

യുവജനത്തെ വഞ്ചിക്കുന്നവർ, പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തലിലെത്തി അവർക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ കൃഷ്ണകുമാർ

പ്രശസ്ത സിനിമാ നടൻ കൃഷ്ണകുമാർ ജോലിക്കു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോൾഡേഴ്സിന്റെ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിച്ചു . സെക്രട്ടറിയേറ്റിനു മുന്നിലെ സമരമുഖത്ത് താരം നേരിട്ടെത്തി സമരക്കാരോട് സംസാരിച്ചു.പിഎസ്സി റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന എന്റെ കൊച്ചനുജത്തിമാരെയും അനുജന്മാരെയും നേരിൽ കാണുവാനായി അവരുടെ സമരമുഖത്തു, ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ പോയി. അവരുമായി സംസാരിച്ചു. എന്തൊരു അനീതിയാണിത്. കേരളത്തിലെ ലക്ഷകണക്കിന് യുവാക്കൾ സർക്കാരിന്റെ ലിസ്റ്റിൽ പ്രതീക്ഷയർപ്പിച്ച്, ജോലി നൽകുമെന്ന സർക്കാരിന്റെ വാക്കും വിശ്വസിച്ച് അവരുടെ യൗവനം  പാഴായി  പോകുന്നു. എന്തിനു ഈ യുവജന വഞ്ചന.’–കൃഷ്ണകുമാർ പറഞ്ഞു.

krishnakumar.actor.image

സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 3 ദിവസമായി ഇവിടെ സമരം നടക്കുകയാണ്. 2019 ജൂലൈ ഒന്നിനു നിലവിൽ വന്ന പൊലീസ് റാങ്ക് ലിസ്റ്റ് ഏറെ വിവാദമായത് യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തു കേസിലെ മുഖ്യ പ്രതികളായ എസ്എഫ്ഐ നേതാക്കൾ ശിവരഞ്ജിത്തും നസീമും ഉന്നത റാങ്ക് നേടിയതോടെയാണ്. ഇവരുടെ പരീക്ഷാ തട്ടിപ്പുകളും പുറത്തായതോടെ റാങ്ക് ലിസ്റ്റ് 5 മാസത്തോളം മരവിപ്പിച്ചു. ലോക്ഡൗൺ‌ സമയത്തും നിയമനങ്ങളൊന്നും നടന്നില്ല. കഴിഞ്ഞ ജൂൺ 30ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു. കാലാവധി കഴിഞ്ഞ ലിസ്റ്റായതിനാൽ സുപ്രീംകോടതി വിധി അനുസരിച്ച് ഇനി നീട്ടാനാകില്ലെന്നാണു പിഎസ്‌സി നിലപാട്.

krishnakumar.actor

പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.. മണ്ണെണ്ണയുമായി സെക്രട്ടേറിയറ്റിനു മുന്നിലെ 3 നില കെട്ടിടത്തിന്റെ മുകളിൽ കയറിയായിരുന്നു 4 ഉദ്യോഗാർഥികൾ ഭീഷണി മുഴക്കിയത്. സമരക്കാർ എംജി റോഡിലൂടെ പ്രകടനം നടത്തുന്നതിനിടെയാണ് 4 പേർ കെട്ടിടത്തിന്റെ ടെറസിലേക്ക് ഓടിക്കയറിയത്.പൊലീസും ഫയർഫോഴ്സും ചേർന്ന് ഇവരെ പിടികൂടി അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ നടത്തിയ റോഡ് ഉപരോധം അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടാമെന്ന ഉറപ്പിനെത്തുടർന്ന് അവസാനിപ്പിച്ചു.

Editor

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago