താനൊരു ബിജെപിക്കാരനായതിനാല്‍ അധിക്ഷേപിക്കാമെന്ന് കരുതുന്നവര്‍ തന്നെ പരാജയപ്പെടുമെന്നും മക്കളെയും തന്നെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ ഉയരങ്ങള്‍ കീഴടക്കാനാണ് സാധ്യതയെന്നും വണ്‍ ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ നടൻ കൃഷ്ണകുമാർ.
വലിയ വിമർശനങ്ങൾ നേരിടുമ്പോൾ മക്കളോട് പറയാറുണ്ട് ഇൻ എവരി ഡിസഡ്വാന്റേജ് ദെയർ ഈസ് ആൻ അഡ്വാൻറ്റേജ്. അങ്ങനെ നോക്കിയാൽ മതിയെന്ന്. ശക്തമായി എതിർപ്പ് വരുന്നുണ്ടെങ്കിൽ അതിനനുസരിച്ച് നമ്മൾ വളരും. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ എതിർത്ത വ്യക്തിയാണ് നരേന്ദ്ര മോദി. എതിർക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് അദ്ദേഹം. അതുപോലെതന്നെ.