ചലച്ചിത്ര നടനും സംവിധായകനുമായ ലാല്‍ ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു. ട്വന്റി ട്വന്റിയില്‍ അംഗത്വമെടുക്കുന്നതായി വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ലാല്‍ പ്രഖ്യാപിച്ചത്. ലാലിനെ ഉപദേശകസമിതി അംഗമാക്കിയതായി ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് അറിയിച്ചു. ലാലിന്റെ മരുമകന് അലന് ആന്റണിയും കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ മരുമകന് വര്‍ഗീസ് ജോര്‍ജും ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു.
കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ട്വന്റി ട്വന്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംഘടന സംവിധാനം വിപുലീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. ലാലിന്റെ മരുമകന് അലന് ആന്റണിയെ ട്വന്റി ട്വന്ിയുടെ യൂത്ത് വിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയയുടെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് സംഘടനയുടെ ഉപദേശക സമിതി അംഗമായും യൂത്ത് വിംഗ് കോഡിനേറ്റര്‍ ആയും പ്രവര്‍ത്തിക്കും. ദുബായില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വര്‍ഗീസ് ജോര്‍ജ് ട്വന്റി ട്വന്റി ആശയങ്ങളില്‍ ആകൃഷ്ടനായാണ് പുതിയ തീരുമാനമെന്ന് വിശദീകരിച്ചു. വനിതാ വിഭാഗം പ്രസിഡന്റായി സാമൂഹിക പ്രവര്‍ത്തകയായ ലക്ഷ്മി മേനോനും ചുമതലയേറ്റെടുത്തു.
സമാന മാതൃകയില്‍ കൂടുതല്‍ പേര് സംഘടനയുടെ ഭാഗമാകുന്ന് ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് വ്യക്തമാക്കി. ട്വന്റി ട്വന്റിയുടെ ഉപദേശക സമിതി ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.