ആശുപത്രി കിടക്കയില്‍ കാണാന്‍ ആഗ്രഹം പറഞ്ഞ കുട്ടിയുടെ മുന്നില്‍ ഓടിയെത്തി മമ്മൂട്ടി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം കുട്ടി പ്രകടിപ്പിക്കുകയായിരുന്നു.
പ്രശസ്ത നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയാണ് വിഡിയോ പങ്കുവച്ചത്. ‘മമ്മൂട്ടി അങ്കിള്‍, നാളെ എന്റെ ബര്‍ത്ത് ഡേയാ, ഒന്നു വന്ന് കാണുവോ, ഞാന്‍ അങ്കിളിന്റെ ഫാനാ’ എന്നാണ് വിഡിയോയില്‍ കുട്ടി പറയുന്നത്. വിഡിയോ കണ്ട മമ്മൂട്ടി ചോക്ലേറ്റുകളുമായി കുട്ടിയെ കാണാന്‍ എത്തുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം നിര്‍മാതാവ് ആന്റോ ജോസഫും ഉണ്ടായിരുന്നു.
കാണാന്‍ ആഗ്രഹം പ്രടകിപ്പിക്കുന്ന ആരാധകര്‍ക്ക് മുന്പില് പലപ്പോഴും എത്താന്‍ മമ്മൂട്ടി ശ്രമിക്കാറുണ്ട്. ചിലരെ വിഡിയോ കോള്‍ വഴിയും ബന്ധപ്പെടാറുണ്ട്. ഇങ്ങനെയുള്ള വിഡിയോ മുന്‍പും വൈറലായിട്ടുണ്ട്.