മമ്മൂട്ടിയെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം നാളെ തീയറ്റുകളില്‍ എത്താനിരിക്കുകയാണ്. ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. ഒരിടവേളയ്ക്ക് ശേഷം തീയറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് ഭീഷ്മപര്‍വ്വം. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചെത്തിയിരിക്കുകയാണ് താരങ്ങള്‍. കണ്ടിരിക്കുന്നവര്ക്കിടയില് ചിരിപടര്‍ത്തുന്ന വിധത്തില്‍ തഗ് കോംപറ്റീഷനാണ് നടന്നത്.
മമ്മൂട്ടിക്ക് പുറമേ സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, സുദേവ് നായര്‍, ഷൈന്‍ ടോം ചാക്കോ,ജിനു ജോസഫ്, ഫര്ഹാന് ഫാസില്‍, ശ്രിന്ദ, ലെന, സുഷിന് ശ്യാം, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് വിശേഷങ്ങള്‍ പങ്കുവച്ചെത്തിയത്. സൗബിന്, ശ്രീനാഥ് ഭാസി, ഫര്ബാന്, ശ്രിന്ദ എന്നിവര്‍ സംസാരിക്കുമ്പോള്‍ തഗ് മറുപടിയുമായി മമ്മൂട്ടി എത്തുന്നുണ്ട്. ഷൈന്‍ ടോം ചാക്കോയും പ്രേക്ഷകരില്‍ ചിരിപടര്‍ത്തുന്നുണ്ട്.
ബിഗ് ബി ഇറങ്ങി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപര്‍വ്വത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്ക്രീന്‍പ്ലേ. ആനന്ദ് സി ചന്ദ്രനാണ് അമല്‍ നീരദ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. വിവേക് ഹര്ഷന് എഡിറ്റിംഗും സുഷിന് ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നാദിയ മൊയ്ദുവും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മപര്‍വ്വം.