പ്രശസ്ത മലയാളനടന് മാമുക്കോയയും സംഘവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടു. തൊണ്ടയാട് ബൈപ്പാസില്‍ വൈകിട്ടാണ് അപകടം നടന്നത്. നടൻ സഞ്ചരിച്ചിരുന്ന വാഹനം രണ്ടു കാറുകളും സ്കൂട്ടറും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഫറോഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശിനി ജോമോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരാവസ്ഥയിലായ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാമുക്കോയയും വണ്ടിയിൽ കൂടെയുണ്ടായിരുന്ന സംഘവും മദ്യലഹരിയിലായിരുവന്നുവെന്നാണ് ലഭിക്കുന്ന സൂചന. മദ്യക്കുപ്പിയും ഗ്ലാസും നടൻ സഞ്ചരിച്ച കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.