നടന് മണിക്കുട്ടന്റെ പാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ നിയമനടപടികളുമായി നീങ്ങുമെന്ന് കുടുംബം. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്പോര്‍ട്ടിന്റെ ചിത്രം പ്രചരിക്കുന്നത്.
പാസ്പോര്ട്ടില് നടന് 39 വയസ്സ് പ്രായമുണ്ടെന്ന രീതിയില്‍ എഡിറ്റ് ചെയ്താണ് ചിത്രം പ്രചരിക്കുന്നത്. ഇതിനെതിരെ മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവുമായ അരവിന്ദ് കൃഷ്ണന് രംഗത്തെത്തി. ഔദ്യോഗിക ഐഡി കാര്‍ഡ് ആയ പാസ്പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്ന് അരവിന്ദ് കൃഷ്ണന് പറഞ്ഞു. മണിക്കുട്ടന്റെ യഥാര്‍ഥ പാസ്പോര്‍ട്ടിന്റെയും വ്യാജന്റെയും ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു അരവിന്ദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അരവിന്ദ് കൃഷണന്റെ വാക്കുകള്‍ ഇങ്ങനെ
രാവിലെ മുതല്‍ കിടന്നു കറങ്ങുന്ന ഒരു ഫോര്‍വേഡ് ആണ് മണിക്കുട്ടന്റെ പാസ്പോര്‍ട്ട് എന്നും പറഞ്ഞുള്ള പോസ്റ്റ്. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ.. ഒറിജിനല്‍ ഡേറ്റ് ഓഫ് ബര്‍ത്ത് ഉള്ളത് കൂടെ ചേര്‍ക്കുന്നു.
പിന്നെ പാസ്പോര്‍ട്ട് എന്നത് ഒരു ഔദ്യോഗിക ഐഡി കാര്‍ഡ് ആണ്.. അത് എഡിറ്റ് ചെയ്യുന്നത് നിയമപരമായി തെറ്റാണ് എന്നാണ് എന്റെ അറിവ്.. അത് കൊണ്ട് തന്നെ മണിയുടെ കുടുംബം ഇത് നിയമപരമായി നേരിടാന്‍ ഉള്ള തയാറെടുപ്പില്‍ ആണ് എന്ന ആ സന്തോഷ വാര്‍ത്ത സ്വീകരിച്ചാലും.. നന്ദി. നമസ്കാരം.
View this post on Instagram