തന്റെ ജീവിതത്തിൽ സംഭവിച്ച ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് പങ്കുവെയ്ക്കുകയാണ് നടൻ മനോജ്. ബെൽസ് പൾസി എന്ന രോഗം ബാധിച്ച വിവരമാണ് തന്റെ യുട്യൂബ് ചാനലിലൂടെ മനോജ് അറിയിച്ചത്. ‘വിധി അടിച്ച് ഷേപ് മാറ്റിയ എന്റെ മുഖം’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് മനോജ് പറയുന്നത്.
മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി എന്നകാര്യം മനോജ് തന്നെയാണ് അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഈ അസുഖം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഒരു രാത്രി ഉറങ്ങി എഴുന്നേറ്റപ്പോഴാണ് മുഖത്തെ പ്രശ്നം കണ്ടതെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ഇങ്ങനെയൊക്കെ സംഭവിച്ചാലും ഭയപ്പെടാതെ മുന്നോട്ടു പോകാനാണ് തീരുമാനമെന്നും മനോജ് പറഞ്ഞു. എസിയുടെ കാറ്റ് മുഖത്തേക്ക് നേരിട്ട് അടിക്കാൻ അവസരം ഉണ്ടാക്കരുതെന്നും താരം ഓർമിപ്പിക്കുന്നു. തനിക്ക് രോഗം ഭേദമായി വരുന്നുണ്ടെന്നും ഇപ്പോൾ ഫിസിയോതെറാപ്പി തുടങ്ങിയെന്നും മനോജ് വ്യക്തമാക്കി.