നടന് മന്‍സൂര്‍ അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ പ്രശ്നത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആരോഗ്യനില ഗുരുതരമായതിനാല്‍ അദ്ദേഹം ഇപ്പോള്‍ ഐസിയുവിലാണ്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.
നേരത്തെ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട മന്‍സൂറിന്റെ പ്രസ്താവന വിവാദമായിരുന്നു. സംഭവത്തില്‍ നടനെതിരെ കേസ് എടുക്കുകയും ചെയ്തു.
കോവിഡ് വാക്സിനെടുത്ത നടന് വിവേകിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. വാക്സീനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ ആരോപണം.