മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈകോട്ടൈ വാലിബന്. ചിത്രത്തിനായി വന്‍ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍-ലിജോ ജോസ് ആരാധകര്‍ കാത്തിരിക്കുന്നത്. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ചിത്രീകരണം പുരോഗമിക്കുന്ന മലൈകോട്ടൈ വാലിബനില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. പാന്‍ ഇന്ത്യന്‍ ലെവലിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
മലയാളം, തമിഴ്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നീ ഭാഷകളിലെ നടീനടന്മാരെ അണിനിരത്തി ഇതുവരെ ചെയ്തത്തില് ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി അണിയിച്ചൊരുക്കുന്നത്. ആയോധനകലകളില്‍ അഗ്രഗണ്യനായ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മലയാളത്തില്‍ നിന്ന് ഹരീഷ് പേരടി കൂടാതെ ഹിന്ദിയില്‍ നിന്ന് രാജ് പാല് യാദവ്, കന്നഡയില്‍ നിന്ന് നടനും സ്റ്റാന്‍ഡ് അപ്പ് കോമേഡിയനുമായ ഡാനിഷ് സെയ്ത്, മറാത്തിനടി സോണാലി കുല്‍ക്കര്‍ണി, ബംഗാളി നടി കഥനന്ദിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഉലകനായകന് കമല്‍ഹാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നതായാണ് വിവരം.
ആന്‍ഡ് മേരി ക്രിയേറ്റീവ്സ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ് എന്നീ ബാനറില്‍ ഷിബു ബേബി ജോണ്‍, കൊച്ചുമോന്, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അന്സണ് ആന്റണിയാണ് ലൈന്‍ പ്രൊഡ്യൂസര്‍. മധു നീലകണ്ഠന് ആണ് ഛായാഗ്രഹകന്. പി. എസ് റഫീക്കിന്റേതാണ് തിരക്കഥ. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് ദീപു ജോസഫ് ആണ്. കലാസംവിധാനം ഗോകുല്‍ദാസ്. സുജിത്ത് സുധാകരന് ആണ് കോസ്റ്റ്യൂം ഡിസൈനര്‍. മേക്കപ്പ് റോണക്സ് സേവ്യര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്, ആക്ഷന്‍ വളരെ അധികം പ്രാധാന്യമുള്ള കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. വിക്രം മോറാണ്. ശ്യാംലാല്‍ ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.